ജീവിതശൈലീ രോഗങ്ങളെ തോൽപ്പിക്കാം
പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം: നേരത്തെ കണ്ടെത്തൽ, നടത്ത കൂട്ടായ്മകൾ, യോഗ, ആഹാര ശീലങ്ങൾ.
എന്തുകൊണ്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ ബാധിതരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പലരും രോഗമുണ്ടെന്ന് അറിയുന്നത് വളരെ വൈകിയാണ്. ഇത് മരുന്നു കൊണ്ടു മാത്രം തീരില്ല; ശീലങ്ങൾ മാറണം, അത് നാട്ടിൽ ഒരുമിച്ചാണ് എളുപ്പം.
23.6%
കേരളത്തിൽ പ്രമേഹ ബാധിതർ; 18.1% പ്രീ-ഡയബറ്റിക്
ഉറവിടം: ICMR-INDIAB, 2023
ഞങ്ങൾ ചെയ്യുന്നത്
- വാർഡ് തല പ്രമേഹ, രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പുകൾ (ഡോക്ടർമാരുടെ നേതൃത്വത്തിൽ)
- രാവിലെയും വൈകിട്ടും നടത്ത കൂട്ടായ്മകൾ
- പ്രമേഹ നിയന്ത്രണത്തിനുള്ള യോഗ പരിശീലനം
- ഉപ്പ്, പഞ്ചസാര, എണ്ണ കുറയ്ക്കാനുള്ള അടുക്കള ക്ലാസുകൾ